ബ്ലാസ്റ്റേഴ്‌സിന് തന്നെ വേണ്ടെന്ന് പറഞ്ഞപ്പോഴാണ് ടീം വിട്ടതെന്ന് ഇയാന്‍ ഹ്യൂം

കൊല്‍ക്കത്ത: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തന്നെ വേണ്ടെന്ന് പറഞ്ഞപ്പോഴാണ് ടീം വിട്ടതെന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും നിലവിലെ അത്‌ലറ്റികോ ഡി കോല്‍ക്കത്ത താരവുമായ ഇയാന്‍ ഹ്യൂം.

ബ്ലാസ്‌റ്റേഴ്‌സ് വേണ്ടെന്ന് പറഞ്ഞപ്പോഴാണ് ടീം വിട്ടത്. എന്നാല്‍ അതില്‍ ആരോടും പരിഭവമില്ല. കൊച്ചിയില്‍ ഇനിയും കളിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വീണ്ടും കളിക്കുന്നത് ആവേശകരമായ കാര്യമാണ്. മത്സരക്രമം പ്രഖ്യാപിച്ചപ്പോഴേ ആദ്യം നോക്കിയത് കൊച്ചിയിലെ കളിയാണ്. ആരാധകരുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹ്യൂം പറഞ്ഞു.

അതേസമയം, കേരളത്തിനെതിരേ തന്റെ ടീം വിജയം നേടുമെന്നും ഹ്യൂം വ്യക്തമാക്കി.

Top