ഭരത് ഭൂഷണ് തന്നോട്‌ വ്യക്തിപരമായ വിരോധമെന്ന് ഡിജിപി ബാലസുബ്രഹ്മണ്യം

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് തന്നോട് വ്യക്തിപരമായ വിരോധമാണെന്ന് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം. വിദേശയാത്ര വിവാദമാക്കിയതും ഭരത് ഭൂഷനാണെന്നും ബാലസുബ്രഹ്മണ്യം ആരോപിച്ചു.

തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ആവശ്യത്തിന് ശമ്പളം കിട്ടിയിട്ടും കൈക്കൂലി വാങ്ങുന്നവര്‍ മാനസിക രോഗികളെന്നും ഡിജിപി പറഞ്ഞു.

Top