ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന പുരസ്കാരം മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും സ്വാതന്ത്ര്യ സമര സേനാനി മദന്‍ മോഹന്‍ മാളവ്യയ്ക്കും. രാഷ്ട്രപതിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.
ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്പേയി. 11-ാമത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. മൂന്നു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്.
സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവര്ത്തകന്, എന്നീനിലകളില്‍ പ്രസിദ്ധനായ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണ് മദന്‍ മോഹന്‍ മാളവ്യ. സ്വതന്ത്ര്യപത്രപ്രവര്‍ത്തനം സ്വദേശിവ്യവസായങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ഹൈന്ദവ ദേശീയതയോടുള്ള ആഭിമുഖ്യം കൊണ്ടാണ് ശ്രദ്ധേയനായിത്തീര്‍ന്നത്.