വാഷിംഗ്ടണ്‍: അമേരിക്കയെ നയിക്കാന്‍ ബറാക്ക് ഒബാമയ്ക്ക് വളരെ എളുപ്പമാണ്. എന്നാല്‍, ഭാര്യ മിഷേലിന് ഒരു ഗിഫ്റ്റ് വാങ്ങിക്കൊടുക്കുക എന്നത് ഒബാമയ്ക്ക് എടുത്താല്‍ പൊങ്ങാത്ത പണിയാണ്!
മിഷേല്‍ വളരെ പരിഷ്‌കാരിയും സുന്ദരിയുമാണ്. അതിനാല്‍ അവള്‍ക്ക് ഡ്രസ് വാങ്ങുന്നതിനെ കുറിച്ച് കണ്‍ഫ്യൂഷനിലാണെന്നാണ് ഒരു റേഡിയോ പരിപാടിക്കിടെ ഒബാമ പറഞ്ഞത്. ‘ക്രിസ്മസ് ദിനത്തില്‍ മിഷേലിന് വാങ്ങേണ്ട ഗിഫ്റ്റിനെ കുറിച്ച് കണ്‍ഫ്യൂഷനിലാണ്. മിഷേലിന് ഗിഫ്റ്റ് വാങ്ങുന്നതിനേക്കാള്‍ എളുപ്പം മൂത്ത മകള്‍ മാലിയയ്ക്ക് ഗിഫ്റ്റ് വാങ്ങുന്നതാണ്. സിനിമ ഒരു പാടിഷ്ടപ്പെടുന്നവളാണ് മാലിയ. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസിന് 100 സിനിമകള്‍ വാങ്ങിക്കൊടുത്തിരുന്നു. ഞാന്‍ മകള്‍ക്ക് വാങ്ങിക്കൊടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചതായിരുന്നു അത്’ ഒബാമ പറഞ്ഞു.
എല്ലാ വര്‍ഷവും ക്രിസ്മസ് ആഘോഷിക്കാറുള്ള ഹവായിലേക്ക് വെള്ളിയാഴ്ച്ച ഒബാമയും കുടുംബവും പോകും.