ഭാര്യ പബ്ബില്‍ പോയാല്‍ വിവാഹമോചനമില്ലെന്ന് കോടതി

മുംബൈ: ഭാര്യ പബ്ബില്‍ പോകുന്നു എന്ന കാരണത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ മക്കളെ തനിച്ചാക്കി പബ്ബില്‍ പോകാറുണ്ടെന്നും മാതാപിതാക്കളെ അവഹേളിച്ചെന്നും കാട്ടി ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി. ഈ കാരണത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന കുടുംബ കോടതിയുടെ വിധിക്കെതിരെയായിരുന്നു ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുടുംബ കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി പബ്ബില്‍ പോകുന്നത് വിവാഹമോചനം അനുവദിക്കാന്‍ മതിയായ കാരണമല്ലെന്ന് നിരീക്ഷിച്ചു.

Top