ഭൂമിയുടെ നിലവിലെ സ്ഥിതി വിലയിരുത്തി കര ഭൂമിയായി കാണാന്‍ കഴിയില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭൂമിയുടെ നിലവിലെ സ്ഥിതി വിലയിരുത്തിയ ശേഷം അതിനെ കരഭൂമിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

നിലവിലെ ഭൂമി കരഭൂമിയായി കണക്കാക്കണമെങ്കില്‍ ഭൂവിനിയോഗ നിയമപ്രകാരമോ നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരമോ അനുമതി ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം കരഭൂമിയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ തല്‍സ്ഥിതി നോക്കി ഭൂമിയെ കരഭൂമിയായി കാണാമെന്നും അതിലൂടെ നികുതി രജിസ്റ്ററില്‍ മാറ്റം വരുത്താമെന്നമായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ കേരള സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Top