മഅദനിയുടെ ജാമ്യക്കാലാവധി സുപ്രീംകോടതി നീട്ടി നല്‍കി

 

ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യക്കാലാവധി സുപ്രീംകോടതി നീട്ടിനല്‍കി. വിചാരണ പൂര്‍ത്തിയാകും വരെയാണ് മഅദനിയുടെ ജാമ്യം നീട്ടിയത്. കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅദ്‌നിയുടെ ആവശ്യം തള്ളിയ കോടതി, വിചാരണ കഴിയുന്നത് വരെ ബംഗളൂരൂവില്‍ തുടരാനും നിര്‍ദ്ദേശിച്ചു.
അതേസമയം മഅദനി സാക്ഷികളെ സ്വാധീനിക്കുന്നുവെന്നു കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സത്യവാങമൂലം സമര്‍പ്പച്ചിരുന്നു. അഭിഭാഷകരുടെ സഹായത്തോടെയാണ് മഅദനി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്നും അസുഖമില്ലാതെയാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Top