ബംഗലൂരു: ബംഗലൂരു സ്‌ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയെ കേരളത്തില്‍ ചികിത്സക്ക് വിധേയനാകണം എന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. മഅ്ദനിയുടെ ജാമ്യ വ്യവസ്ഥ മാറ്റാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഇടക്കാല ജാമ്യം ഒക്ടോബര്‍ 31 വരെ നീട്ടി.
പ്രമേഹം, വന്‍ വ്യതിയാനം ഉള്ളതിനാല്‍ നേത്ര ശസ്ത്രക്രിയ നടത്താന്‍ കഴിയുന്നില്ലെന്നും അതിനാല്‍ കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാകാന്‍ അനുവദിക്കണമെന്നുമായിരുന്നു മഅ്ദനിയുടെ ആവശ്യം . ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് മഅ്ദനിയുടെ ആവശ്യം പരിഗണിച്ചത്.