പാലക്കാട്: നടി മഞ്ജുവാര്യര്‍ക്കും ജീവിതത്തില്‍ ആവേശം പകര്‍ന്നത് വി.എസ് അച്യുതാനന്ദന്റെ പോരാട്ട വീര്യം. പാലക്കാട് നടന്ന ഒരു ചടങ്ങിലാണ് വി.എസിനെ സാക്ഷിയാക്കി മഞ്ജു തന്റെ മനസ് തുറന്നത്.
വിഎസിന്റെ തളരാത്ത പോരാട്ട വീര്യം മറ്റെല്ലാവരുടെയും ജീവിതത്തിലെന്ന പോലെ തന്റെ ജീവിതത്തിലും ഒരുപാട് ഊര്‍ജം പകര്‍ന്ന് നല്‍കിയിട്ടുണ്ടെന്ന് മഞ്ജു തുറന്ന് പറഞ്ഞു.
വി.എസിനെ നേരിട്ട് കാണാന്‍ സാധിച്ചത് ജീവിത്തിലെ വലിയ കാര്യമായാണ് കാണുന്നത്. ആദ്യമായാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നത്. തന്റെ പ്രസംഗത്തിനിടയില്‍ വി.എസിനെ അനുകരിക്കുന്ന കലാകാരന്മാരെക്കുറിച്ച് മഞ്ജു ചൂണ്ടിക്കാണിച്ചപ്പോള്‍ ചെറു പുഞ്ചിരിയോടെയാണ് വി.എസ് അത് ആസ്വദിച്ചത്.