മഞ്ഞപ്പടയ്ക്ക് വീണ്ടും തോല്‍വി; നിരാശരായി ആരാധകര്‍, ഡല്‍ഹിയുടെ വിജയം ഒരു ഗോളിന്‌

കൊച്ചി: തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ആവേശകരമായ മത്സരത്തിന്റെ 87 മിനിറ്റില്‍ ഗാഡ്‌സെ നേടിയ ഏകഗോളിനാണ് ഡല്‍ഹി ഡൈനാമോസ് വിജയിച്ചത്.

അത്യന്തം വാശിയേറിയ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ ആയിരുന്നു അവസാനിച്ചത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇരുടീമുകളും വാശിയോടെ കളിച്ചെങ്കിലും അവസരം മുതലാക്കുന്നതില്‍ ഡല്‍ഹിയാണ് ആദ്യം വിജയിച്ചത്.

തുടര്‍ച്ചയായ മൂന്നാം ജയമാണ് ഡല്‍ഹി നേടിയതെങ്കില്‍, തുടരെ രണ്ടാം തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സിന്റേത്.

Top