മതപരിവര്‍ത്തനം: കേന്ദ്ര മന്ത്രിമാര്‍ പ്രതികരിക്കരുതെന്ന് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: മതപരിവര്‍ത്തന വിഷയത്തില്‍ കേന്ദ്ര മന്ത്രിമാര്‍ പ്രതികരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. മതപരിവര്‍ത്തന വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്താവനകള്‍ നടത്തി വിവാദം വളരാന്‍ അനുവദിക്കരുതെന്നാണ് മോഡിയുടെ നിര്‍ദേശം. വിവാദത്തിനിടയില്‍ ഞായറാഴ്ച ഗുജറാത്തിലും കേരളത്തിലും മതപരവര്‍ത്തന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Top