പാറ്റ്‌ന: ലൗ ജിഹാദ് പരാമര്‍ശം നടത്തി വിവാദത്തിലായ ബിജെപി എംപി യോഗി ആദിത്യനാഥ് വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. മതപരിവര്‍ത്തനം തുടരണമെന്ന ആഹ്വാനവുമായാണ് എംപി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ബിഹാറിലെ ഒരു റാലിക്കിടെയായിരുന്നു ആദിത്യനാഥിന്റെ പ്രസ്ഥാവന. ഹിന്ദു ആയിരുന്നവര്‍ സ്വമേധയാ ഹിന്ദുമത്തിലേക്ക് തിരിച്ചുവരുന്നതിനെ എതിര്‍ക്കാനാവില്ല. ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ജനങ്ങളെ ഭിന്നപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലെന്നും ആദിത്യനാഥ് പറഞ്ഞു. മന്ത്രിമാരുടെ വിവാദ പരാമര്‍ശങ്ങള്‍ എന്‍ഡിഎ സര്‍ക്കാറിന് തലവേദനയാകുന്നതിന് പിന്നാലെയാണ് ആദിത്യനാഥിന്റെ പുതിയ പ്രസ്താവന.