കണ്ണൂര്‍: ആര്‍എസ്എസ്സും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് മതപരിവര്‍ത്തനമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇപ്പോള്‍ നടക്കുന്ന മതപരിവര്‍ത്തനം സമ്മര്‍ദ്ദത്തിന്റെ ഭാഗമാണ്. മതപരിവര്‍ത്തന വിഷയത്തില്‍ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണെന്നും പിണറായി കണ്ണൂരില്‍ വ്യക്തമാക്കി. വിഎച്ച്പിയുടെ നേതൃത്വത്തില്‍ നടക്കുന്നതും നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.