ന്യൂഡല്‍ഹി: മത പരിവര്‍ത്തനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത്. തങ്ങള്‍ നടത്തുന്നത് മത പരിവര്‍ത്തനമല്ല, പരാവര്ത്തനമാണെന്ന് വിഎച്ച്പി പ്രസ്താവനയില്‍ വ്യക്തമാക്കി.
മതപരിവര്‍ത്തനം നടക്കുന്നത് പ്രലോഭനങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയുമാണ്. പരാവര്‍ത്തനം തിരിച്ചുവരവിനുള്ള വേദിയാണ്. 1964ല്‍ വിഎച്ച്പി രൂപീകരിച്ചപ്പോള്‍ തന്നെയുള്ള ലക്ഷ്യമാണിതെന്നും ധര്മ്മപ്രസാരണ് വിഭാഗം രൂപീകരിച്ചത് ഇതിന് വേണ്ടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
വിഎച്ചപിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലും കേരളത്തിലുമടക്കം നടക്കുന്ന മതപരിവര്‍ത്തനം വിവാദമായ സാഹചര്യത്തിലാണ് പ്രസ്താവന. ഘര്‍ വാപസി എന്ന പേരിലാണ് രാജ്യത്തൊട്ടാകെ വിഎച്ച്പി മതപരിവര്‍ത്തനം നടത്തുന്നത്.