മദ്ധ്യപ്രദേശില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. നാപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോറില്‍ നിന്ന് രാജസ്ഥാനിലെ ഗലിയകോട്ടിലേക്ക് പോയ ബസാണ് മറിഞ്ഞത്. തിങ്കളാഴ്ച രാത്രി ധര്‍ ജില്ലയിലെ മചാലിയ ഘട്ടില്‍ വച്ച് നിയന്ത്രണം വിട്ട് ആഴത്തിലേക്ക് മറിയുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.

Top