മദ്യകലഹം രൂക്ഷം; കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാളെ

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റംവരുത്താനുള്ള തീരുമാനത്തിനെതിരേ പ്രത്യക്ഷ വിമര്‍ശനവുമായി കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരന്‍ രംഗത്തുവന്നത് കോണ്‍ഗ്രസ്സിലെ കലഹം രൂക്ഷമാക്കി.

സര്‍ക്കാരിനെതിരേ രംഗത്തുവന്ന സുധീരനെതിരേ എ ഗ്രൂപ്പ് നേതാക്കള്‍ ഇന്നലെ ശക്തമായി പ്രതികരിച്ചു. ഇതിനിടെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ തിരുവനന്തപുരത്തു ചേരും. സുധീരന്റെ നിലപാട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണു യോഗം വിളിച്ചത്. പാര്‍ട്ടി മന്ത്രിമാരും എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കും.

Top