മദ്യനയം: അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട് നല്‍കിയ അപ്പീലുകള്‍ കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിന്റെ മദ്യനയത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും ബാര്‍ ഉടമകളും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലുകളാണ് ഇന്ന് പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരായി ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും, ഹെറിറ്റേജ് ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ജസ്റ്റീസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് പി.ഡി.രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേന്ദ്ര മുന്‍ നിയമമന്ത്രി കപില്‍ സിബല്‍ സര്‍ക്കാരിന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരാകും.

ഫോര്‍ സ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെയാണ് ബാര്‍ ഉടമകളുടെ അപ്പീല്‍. ഇന്നലെ പരിഗണിക്കാനിരുന്ന കേസ് അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രശസ്ത അഭിഭാഷകരായ ദുഷ്യന്ത് ദവേ, അരിയാമ സുന്ദരം, വെങ്കിട്ടരമണി എന്നിവരാണ് ബാറുടമകള്‍ക്ക് വേണ്ടി വാദത്തിനെത്തുന്നത്.

Top