തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം അട്ടിമറിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നടന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിലവിലെ മദ്യനയത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യനയത്തില്‍ അടിസ്ഥാനപരമായ ഒരുമാറ്റവും വരുത്തിയിട്ടില്ല. മദ്യനയം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ധീരമായ നിലപാടാണെന്നും ചെന്നിത്തല വ്യക്തമാക്കി.