മദ്യനയത്തിന് വന്‍ ജനപിന്തുണയെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിന് വന്‍ ജനപിന്തുണയാണുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മദ്യനയം യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മദ്യനയത്തിന്റെ പേരില്‍ കോണ്‍ഗ്രസിലും സര്‍ക്കാരിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആരും കരുതേണ്ടെന്നും കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാരിനും പിന്തുണ വര്‍ധിച്ചിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് എഐസിസി തീരുമാനം പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗത്വം പുതുക്കുന്ന ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top