ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് എതിരെയുള്ള അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതി പറഞ്ഞ പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പത്തു ബാറുകളില്‍ നാലെണ്ണം 418 ബാറുകളില്‍പ്പെട്ടതാണ്. ഒരു ഫോര്‍ സ്റ്റാര്‍ ബാറിനും ഒന്‍പത് ത്രീ സ്റ്റാര്‍ ബാറിനും ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവച്ചത്. സര്‍ക്കാരിന്റേത് വികലവും പ്രായോഗികമല്ലാത്തുമായ മദ്യനയമാണെന്ന് കോടതി നിരീക്ഷിച്ചു.
എ.ജിയുടെ നിയമോപദേശം മറി കടന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ നിലനില്‍ക്കില്ലെന്നായിരുന്നു എജിയുടെ നിയമോപദേശം.
കേരളത്തിലുണ്ടാകുന്നത് അദ്ഭുതകരമായ കാര്യങ്ങളാണ്. ഫോര്‍ സ്റ്റാര്‍, ത്രീ സ്റ്റാര്‍ വിവേചനം എന്തിനാണ്. മദ്യനയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.