തിരുവനന്തപുരം: മദ്യനയത്തില്‍ പ്രായോഗിക മാറ്റമാകാമെന്ന് കേരള കോണ്‍ഗ്രസ്-എം. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മദ്യം നയത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം.
യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്- ജേക്കബ്, ആര്.എസ്.പി തുടങ്ങിയ കക്ഷികളും മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തണമെന്ന അഭിപ്രായക്കാരാണ്.