കോഴിക്കോട്: മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനെതിരേ മുസ്‌ലിം ലീഗ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ മാറ്റം വരുത്തരുതെന്നാണ് ലീഗിന്റെ നിലപാടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തണമെങ്കില്‍ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബോധ്യപ്പെടുത്തണം. എങ്കില്‍ മാത്രമേ നയം മാറ്റുന്നതിനെ ലീഗ് പിന്തുണയ്ക്കൂ എന്നും മജീദ് പറഞ്ഞു.