തിരുവനന്തപുരം: മദ്യനയത്തിലെ മാറ്റത്തില്‍ മൗനം പാലിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. മദ്യനയത്തില്‍ മന്ത്രിസഭായോഗം കൈക്കൊണ്ട പുതിയ തീരുമാനത്തില്‍ തനിക്ക് വ്യക്തമായ നിലപാടും അഭിപ്രായവുമുണ്ടെന്ന് വി.എം.സുധീരന്‍ പറഞ്ഞു.
ഞായറാഴ്ചത്തെ ഡ്രൈഡേ പിന്‍വലിച്ച സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും തന്റെ അഭിപ്രായം പിന്നീട് അറിയിക്കാമെന്നും സുധീരന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.