മദ്യനയത്തില്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രിച്ചിട്ടില്ല: വി.എം സുധീരന്‍

തൃശൂര്‍: മദ്യനയ വിഷയത്തില്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.

മദ്യനയത്തില്‍ വരുത്തിയ മാറ്റങ്ങളെ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ജനങ്ങളുടെയും വികാരമാണ് താന്‍ പ്രകടിപ്പിച്ചത്. മദ്യനയത്തിലുണ്ടായ മാറ്റം ജനങ്ങളെ നിരാശരാക്കിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആവശ്യവും സുധീരന്‍ തള്ളി. തന്റെ രാജി മദ്യലോബി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. മദ്യനയത്തില്‍ വി.എസ് ആദ്യം മുതലേ മദ്യലോബിക്കൊപ്പമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top