കൊച്ചി: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടുന്നതിന് അനുവദിച്ച സ്റ്റേ അടുത്തമാസം രണ്ടാം തീയതി വരെ നീട്ടി നല്‍കാന്‍ കോടതി ഉത്തരവ്. സര്‍ക്കാരിന്റെ ആദ്യ മദ്യനയം ഭാഗികമായി ശരിവച്ച സിംഗിള്‍ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകള്‍ പരിഗണിച്ചാണ് ഉത്തരവ്. സര്‍ക്കാരിന്റെ മദ്യനയം പഴയ നിലയിലേക്കോയെന്ന് അപ്പീലുകള്‍ പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. ബിയര്‍ , വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുളള തീരുമാനം ശ്രദ്ധയില്‍പെട്ടപ്പോഴായിരുന്നു പരാമര്‍ശം. മദ്യനയം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ആധാരമാക്കിയ പഠനറിപ്പോര്‍ട്ടുകളുടെ പ്രസക്തി എന്താണെന്നും കോടതി ചോദിച്ചു.