മദ്രസകളിലെ വിദേശ അധ്യാപകര്‍ നിരീക്ഷണത്തിലാണെന്ന് രാജ്‌നാഥ് സിങ്

ഗുഡ്ഗാവ് : മദ്രസകളില്‍ പഠിപ്പിക്കുന്ന വിദേശ അധ്യാപകരെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇവര്‍ ജിഹാദി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.
ബര്‍ദ്വാനിലെ മദ്രസകളില്‍ ബംഗ്ലാദേശി അധ്യാപകര്‍ പഠിപ്പിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്രസകളില്‍ പഠിപ്പിക്കുന്ന വിദേശ അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നു മന്ത്രി അറിയിച്ചു. അതേസമയം, മദ്രസകള്‍ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ബര്‍ദ്വാന്‍ സ്‌ഫോടനത്തിനു പിന്നില്‍ ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ ആണെന്നു കണ്ടെത്തിയിരുന്നു.

Top