ഭോപ്പാല്‍: മധ്യപ്രദേശില്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കു വന്‍ വിജയം. തെരഞ്ഞെടുപ്പു നടന്ന ഒന്‍പതു മുനിസിപ്പല്‍ കോര്‍പറേഷനുകളിലും വിജയിച്ച ബിജെപി 26 മുനിസിപ്പാലിറ്റികളിലും 100 മുനിസിപ്പല്‍ കൗണ്‍സിലുകളിലും ബഹു ഭൂരിപക്ഷവും പിടിച്ചെടുത്തു.
ദേവാസ്, ബുര്‍ഹാന്‍പുര്‍, സാഗര്‍, ഖാണ്ഡ്വ, രത്ലം, റേവ, ഗ്വാളിയോര്‍, സത്ന, സിംഗ്രൗലി എന്നീ മുനിസിപ്പല്‍ കോര്പറേഷനുകളാണു ബിജെപി പിടിച്ചെടുത്തത്. 24 മുനിസിപ്പാലിറ്റികളില്‍ 15 എണ്ണവും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് ആറും സ്വതതന്ത്രര്‍ രണ്ടും ബിഎസ്പി ഒന്നും മുനിസിപ്പാലിറ്റികള്‍ നേടി. ഫലം പ്രഖ്യാപിച്ച മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 92ല്‍ ബിജെപി 53ഉം കോണ്‍ഗ്രസ് 26ഉം സ്വതന്ത്രര്‍ 13ഉം നേടി.