വാഷിങ്ടണ്‍: ചൊവ്വയില്‍ സ്ഥിരതാമസമാക്കാന്‍ മാര്‍ഗമന്വേഷിക്കുന്നവര്‍ തത്കാലം ആഗ്രഹത്തിനു കടിഞ്ഞാണിടുക. പരമാവധി 68 ദിവസം മാത്രമേ മനുഷ്യനു ചൊവ്വയില്‍ തുടര്‍ച്ചയായി കഴിയാനാവൂ. ഓക്‌സിജന്‍ തോത് കുറവായതാണു കാരണം.
2024ല്‍ ചൊവ്വയെ മറ്റൊരു കോളനിയാക്കി മാറ്റുകയെന്ന സ്വപ്നപദ്ധതിയുമായി പ്രവര്‍ത്തിക്കുന്ന ഡച്ച് സംഘടന മാര്‍സ് 1നു വേണ്ടി മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെകോനോളജി നടത്തിയ പഠനത്തിലാണു മുന്നറിയിപ്പ്.
ചൊവ്വയിലേക്കു പോകാന്‍ ഏതാണ്ടു രണ്ടു ലക്ഷം പേര്‍ സംഘടനയെ സമീപിച്ചിരുന്നു. പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവരില്‍ നിന്ന് 1000 പേരുടെ പട്ടിക തയാറാക്കി. ഇനി 24 പേരുടെ അന്തിമപട്ടികയുണ്ടാക്കും.
ചൊവ്വയില്‍ ഓക്‌സിജന്‍ തോത് ഒരേപോലെ നിലനിര്‍ത്തുന്ന സാങ്കേതിക വിദ്യകൂടി കണ്ടെത്തിയിട്ടു മതി ചൊവ്വയില്‍ മനുഷ്യവാസമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് മുന്നറിയിപ്പു നല്‍കുന്നു.