മന്ത്രവാദത്തിനിടെ ജാര്‍ഖണ്ഡില്‍ അഞ്ചു സ്ത്രീകള്‍ മരിച്ചു

റാഞ്ചി: മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനിടെ ജാര്‍ഖണ്ഡില്‍ അഞ്ച് സ്ത്രീകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നു 45 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഗ്രാമത്തിലുള്ളവര്‍ തന്നെയാണ് മന്ത്രവാദം നടത്തിയതെന്നും പുറത്തുനിന്നുള്ളവര്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നുമാണ് പ്രാഥമിക സൂചന. ജാര്‍ഖണ്ഡിലും ബിഹാറിലും മന്ത്രവാദത്തിനിടെ ആളുകള്‍ മരിക്കുന്നത് ഇതാദ്യമല്ല.

Top