തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആക്രമണം. ദേശീയ ഗെയിംസിനെതിരെ പരസ്യമായി പ്രതികരിച്ച ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മാപ്പുപറഞ്ഞ് പത്രക്കുറിപ്പിറക്കണമെന്ന് കായിക മന്ത്രികൂടിയായ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രിയുടെ ആവശ്യത്തിന് വഴങ്ങാത്ത ജിജി തോംസണ്‍ അങ്ങനെയെങ്കില്‍ താന്‍ അവധിയില്‍ പോകാമെന്ന് പറഞ്ഞു. ഇതോടെ മറ്റ് മന്ത്രിമാര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
ബുധനാഴ്ച മന്ത്രിസഭ തുടങ്ങിയ ഉടന്‍ തന്നെ മന്ത്രി ചീഫ് സെക്രട്ടറിയ്‌ക്കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യം മൗനം പാലിച്ച് മന്ത്രിയുടെ വിമര്‍ശനം കേട്ടിരുന്ന ജിജി തോംസണ്‍ മന്ത്രി അതിരുവിട്ടപ്പോള്‍ പ്രതികരിച്ചു. താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ഇങ്ങനെ പോയാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗതിയാകുമെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍ തന്നെ പഠിപ്പിക്കാന്‍ ചീഫ് സെക്രട്ടറി വരേണ്ടെന്നു പറഞ്ഞ് മന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം മന്ത്രിയും ചീഫ് സെക്രട്ടറിയും കൊമ്പുകോര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആദ്യം എല്ലാം കേട്ടിരുന്നു. ഒടുവില്‍ കൈവിടുമെന്നുറപ്പായതോടെയാണ് മറ്റുള്ളവര്‍ രംഗം ശാന്തമാക്കിയത്. പിന്നീട് ചീഫ് സെക്രട്ടറി യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചതോടെയാണ് വിവാദം അവസാനിച്ചത്.