തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിയായ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധം. ഇതേതുടര്‍ന്ന് ചോദ്യോത്തരവേള, സബ്മിഷന്‍, ശ്രദ്ധ ക്ഷണിക്കല്‍ എന്നിവ റദ്ദാക്കി.
ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് സഭയിലെത്തിയത്. സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മറ്റുമന്ത്രിമാരും വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ മന്ത്രി മാണി സ്ഥാനമൊഴിയേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.