ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും മന്മോഹന് സിങ്ങിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. മന്മോഹന് സിങ്ങ് സത്യത്തിന്റെ പ്രതീകമാണെന്നും മന്മോഹന് ഉറച്ച പിന്തുണ നല്‍കുമെന്നും സോണിയാ ഗാന്ധി അറിയിച്ചു.