മന്‍മോഹന്‍ സിങ് ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇന്ന് കൊച്ചിയിലത്തെും. വെള്ളിയാഴ്ച തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും കുമ്പളങ്ങിയിലുമാണ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികള്‍. വ്യാഴാഴ്ച രാത്രി ഒമ്പതിന് ഡല്‍ഹിയില്‍നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹം വിമാനത്താവളത്തിന് സമീപത്തെ മാരിയറ്റ് കോര്‍ട്ട് യാര്‍ഡ് ഹോട്ടലില്‍ വിശ്രമിക്കും. വെള്ളിയാഴ്ച തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ രാവിലെ 11നാണ് ആദ്യ പൊതുപരിപാടി. കോളജിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം മന്‍മോഹന്‍ സിങ് നിര്‍വഹിക്കും.തേവര കോളജിലെ ചടങ്ങിനുശേഷം ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി ബോള്‍ഗാട്ടി പാലസ് ഹോട്ടലിലത്തെും. തുടര്‍ന്ന് 4.30ന് കുമ്പളങ്ങിയിലത്തെുന്ന അദ്ദേഹം അഞ്ച് പദ്ധതികളുടെ സംയുക്ത ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്, നെടുമ്പാശ്ശേരിയില്‍ മാരിയറ്റ് കോര്‍ട്ട് യാര്‍ഡ് ഹോട്ടലിലത്തെി വിശ്രമിച്ച ശേഷം ശനിയാഴ്ച രാവിലെ ഡല്‍ഹിക്ക് തിരിക്കും.

Top