കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി 64ാം പിറന്നാള്‍ നിറവില്‍. പിറന്നാള്‍ ദിനത്തില്‍ സിനിമാലോകത്തെ ഒട്ടുമിക്ക പേരും മമ്മൂട്ടിയ്ക്ക് ആംശസകളുമായി സോഷ്യന്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. മമ്മൂക്കയ്ക്ക് ഭാവി ജീവിതത്തില്‍ ആയുരാരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിട്ടുള്ളത്. മമ്മൂട്ടിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രവും മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയ്ക്ക് ആശംസയുമായി മകന് ദുല്‍ഖര്‍ സല്‍മാനും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഹാപ്പി ബേര്‍ത്ത് ഡേ വാപ്പച്ചീ, എന്റെ മെഗാസ്റ്റാര്‍, എന്റെ ഹീറോ, എന്റെ ബെസ്റ്റ് ബഡ്ഡി… ബാക്കിയുള്ളതൊക്കെ പേഴ്സണലായി തന്നെ ഇരിക്കട്ടെ’ എന്ന് പറഞ്ഞാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ. അതിനോടൊപ്പം ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് നില്ക്കുന്ന ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട്. ഈ പോസ്റ്റ് രണ്ടായിരത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്.
ജയസൂര്യ, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവരും ആശംസയുമായി രംഗത്ത് വന്നിട്ടുണ്ട്.
മഹാനടന് പിറന്നാള്‍ ആശംസകളുമായി സിനിമാ താരങ്ങള്‍ നേരത്തെ മ്യൂസിക് ആല്‍ബം പുറത്തിറക്കിയിരിക്കുന്നു. റിമി ടോമിയും ലിജോ ജോണ്‍സണും ചേര്‍ന്നാണ് ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജയറാം, റഹ്മാന്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, വിജയ് ബാബു, നരേന്, ഗിന്നസ് പക്രു, സലാം ബാപ്പു, റിയാസ് ഖാന്, ടിനി ടോം തുടങ്ങിയവര്‍ ഗാനത്തില്‍ മമ്മൂട്ടിയ്ക്ക് ആശംകള്‍ നേര്‍ന്നിരുന്നു.