മയക്കുമരുന്നു നല്‍കി പീഡനം: പ്രതിക്ക് 25 വര്‍ഷം തടവും പിഴയും

കോട്ടയം: ജീവനക്കാരിയായ യുവതിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച കേസില്‍ സ്ഥാപനയുടമയായ ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും. കോട്ടയം ചിറക്കടവ് ഇടത്തുംപറമ്പ് പ്ലാപ്പള്ളില്‍ ഷാജി(42)യെയാണ് കോട്ടയം രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷിച്ച് ഉത്തരവായത്. രണ്ടു മുതല്‍ എട്ടു വരെ പ്രതികളെ വെറുതെ വിട്ടു.

പൊന്‍കുന്നത്തെ വിന്‍ടെക് എന്ന സ്ഥാപനയുടമയായ ഷാജി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2007 ജൂണില്‍ അവധിദിവസം ജോലിക്കെന്ന പേരില്‍ യുവതിയെ ഓഫിസില്‍ വിളിച്ചുവരുത്തിയ ഷാജി ഭക്ഷണത്തില്‍ മയക്കുമരുന്നു നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. യുവതി ഉണര്‍ന്ന ശേഷം മൊബൈലില്‍ പകര്‍ത്തിയ നഗ്‌നചിത്രങ്ങള്‍ കാണിച്ച്, വിവരം പുറത്ത് പറഞ്ഞാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. ഈ ചിത്രങ്ങള്‍ കാണിച്ചു പല തവണ യുവതിയെ പീഡിപ്പിച്ചു.

Top