മരുന്നു പരീക്ഷണം: രണ്ടുവര്‍ഷത്തിനിടെ 370 മരണങ്ങള്‍

ന്യൂഡല്‍ഹി: മരുന്നു പരീക്ഷണം മൂലം രാജ്യത്ത് രണ്ടു വര്‍ഷത്തിനിടെ മരണപ്പെട്ടത് 370 പേര്‍. വിവിധ മരുന്നുകമ്പനികളുടെ പരീക്ഷണത്തില്‍ 2013 ഫെബ്രുവരി മുതല്‍ ഈ മാസം വരെ 370 പേര്‍ മരണപ്പെട്ടെന്നു ആ രോഗ്യമന്ത്രാലയ റിപോര്‍ട്ടിലാണ് പറയുന്നത്. ഇതില്‍ 21 കേസുകളില്‍ മാത്രമാണു നഷ്ടപരിഹാരം നല്‍കിയത്. നാലുലക്ഷം മുതല്‍ 40 ലക്ഷം വരെയാണു നഷ്ടപരിഹാരമായി നല്‍കിയത്. മരുന്നു പരീക്ഷണത്തിനെതിരേ അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രതിഷേധം നടക്കുന്നുണ്ട്. ഇതിന്റെ പേരില്‍ കോടതികളില്‍ കേസുകളും നിലനില്‍ക്കുന്നുണ്ട്. 370 കേസുകളില്‍ 220ഉം മരുന്നുപരീക്ഷണ റെഗുലേറ്ററി പാനലാണ് പരിശോധിച്ചത്.

നഷ്ടപരിഹാരം ഭൂരിഭാഗം പേര്‍ക്കും നഷ്ടപ്പെടുന്നതിനു കാരണം നിയമങ്ങളിലുള്ള അവ്യക്തതയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍മാര്‍ തന്നെയാണ് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കുന്നത്. ഇത് പലപ്പോഴും മരുന്നുകമ്പനികള്‍ രക്ഷപ്പെടാന്‍ കാരണമാവുകയാണ്.

Top