മലാലയെ ആക്രമിച്ച 10 പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു

ഇസ്ലാമാബാദ്: നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയെ ആക്രമിച്ച 10 പേര്‍ക്ക് ജീവപര്യന്തം. സ്വാത്തിലെ ഭീകരവിരുദ്ധ കോടതിയാണു ശിക്ഷ വിധിച്ചത്.

സുലൈമാന്‍, ഇര്‍ഫാന്‍, ഷൗക്കത്ത്, ഉമര്‍, ഇക്രമുള്ള, അദ്‌നാന്‍, സഫര്‍ ഇക്ബാല്‍, ഇസ്രറൂര്‍ റഹ്മാന്‍, ഇസ്ഹര്‍, സഫര്‍ അലി എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണു പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്.

സംഭവത്തില്‍ മലാലയെ കൂടാതെ ഷാസിയ റംസാന്‍, കയ്‌നാത് റിയാസ് എന്നീ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. തെഹ്‌രികെ-ഇ താലിബാനായിരുന്നു ആക്രമണത്തിനു പിന്നില്‍. സ്‌കൂളിന് വെളിയില്‍ വച്ചാണ് അക്രമകാരികള്‍ വെടിയുതിര്‍ത്തത്. വെടിവയ്പില്‍ മലാലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Top