മുംബൈ: മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗയ്ക്ക് കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പിഴ. സണ്‍റൈസ് ഹൈദരബാദിനെതിരെ നടന്ന മത്സരത്തിനിടെയാണ് മലിംഗ എതിര്‍കളിക്കാരോട് മോശമായി പെരുമാറിയത്. മാച്ച് ഫീയുടെ അഞ്ചു ശതമാനമാണ് പിഴ ചുമത്തിയത്. മാച്ച് റഫറി റോഷന് മഹാനാമയാണ് മലിംഗയ്ക്കെതിരായ നടപടിയെടുത്തത്.