ചെന്നൈ: മലേഷ്യയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതായി മലേഷ്യന്‍ മന്ത്രി ഡോ. സാബ്രി ബിന്‍ അബ്ദുള്‍ ഖാലിദ് വ്യക്തമാക്കി. മലേഷ്യന്‍ സന്ദര്‍ശനത്തിന് ഒരുവര്‍ഷം മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ ഇപ്പോള്‍ ലഭിക്കുന്നു. പ്രതിദിനം 1200 അപേക്ഷകളാണ് കിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.