ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ വിഘടനവാദി നേതാവ് മസ്രത് ആലത്തിന്റെ മോചനം കേന്ദ്രത്തെ അറിയിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തീവ്രവാദത്തിനെതിരെ എപ്പോഴും നിലകൊണ്ട രാജ്യമാണ് ഇന്ത്യ. തീവ്രവാദത്തിനെതിരായ നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്നും ഭരണഘടനയുടെ അകത്ത് നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മോഡി ലോക്‌സഭയില്‍ പറഞ്ഞു.