മുംബൈ: മഹാരാഷ്ട്രയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പാര്‍ട്ടിക്ക് നിര്‍ദ്ദേശം നല്കി. രണ്ടു ദിവസത്തെ പാര്‍ട്ടി യോഗത്തിനിടെയാണ് പവാറിന്റെ ആഹ്വാനം.
മഹാരാഷ്ട്രയില്‍ സുസ്തിര സര്‍ക്കാര്‍ എന്നത് എന്‍സിപിയുടെ ഉത്തരവാദിത്വമല്ല. ബിജെപിക്ക് നിരുപാധിക പിന്തുണ നല്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം ബിജെപി സര്‍ക്കാര്‍ ഭരിക്കുമെന്ന് തനിക്ക് ഒരു ഉറപ്പുമില്ലെന്നും ശരത് പവാര്‍ പറഞ്ഞു.
ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ ശബ്ദ വോട്ടിലൂടെ വിശ്വാസവോട്ട് നേടിയത് തെറ്റായിപ്പോയെന്ന് എന്‍സിപി നിയമസഭകക്ഷി നേതാവ് അജിത് പവാര്‍ പറഞ്ഞു.