മുംബൈ: മഹാരാഷ്ട്രയില്‍ ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നു. നവംബറില്‍ മാത്രം 120 കര്‍ഷകരാണ് ജീവനൊടുക്കിയത്. ധാന്യവിളകളിലെ വ്യാപക കൃഷി നാശം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടമാണ് കര്‍ഷകരെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ജീവനൊടുക്കിയവരില്‍ ഭൂരിഭാഗവും വിദര്‍ഭ, മറാത്താവാദ തുടങ്ങിയ മേഖലയിലുള്ളവരാണ്. വിദര്‍ഭയില്‍ 65 പേരും മറാത്താവാദയില്‍ 55 പേരും ജീവനൊടുക്കിയതായി ജന്‍ അന്ദോളന്‍ സമിതി പ്രസിഡന്റ് കിഷോര്‍ തിവാരി പറഞ്ഞു.
കൃഷി നാശം മൂലമുണ്ടാകുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കാതെ ദിവസേന ശരാശരി നാലു കര്‍ഷകര്‍ വീതമാണ് ജീവിതം അവസാനിപ്പിക്കുന്നത്. വിപണിയിലെ വില തകര്‍ച്ചയും ജീവനൊടുക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.