മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെ വിമര്‍ശനവുമായി വീണ്ടും ശിവസേന. പാര്‍ട്ടി മുഖപത്രത്തിലൂടെയാണു വീണ്ടും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. മാറ്റമുണ്ടയിരിക്കുന്നതു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമാണെന്നും സംസ്ഥാനത്തു യാതൊരു മാറ്റവും ഉണ്ടയിട്ടില്ലെന്നും ശിവസേന ആരോപിക്കുന്നു.
മുതിര്‍ന്ന സിപിഐ നേതാവ് ഗോവിന്ദ പന്‍സാരെയുടെ ഘാതകരെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തതിന്റെ പേരിലും വിമര്‍ശനമുണ്ട്. പന്‍സാരെയുടെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പരിഹാസ്യമാണെന്നും മുഖപത്രമായ സാമ്നയിലുണ്ട്.