മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. എന്‍.സി.പിയുടെ പിന്തുണയോടു കൂടിശബ്ദവോട്ടോടെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്.
എന്‍സിപി അംഗങ്ങള്‍ സഭയില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ശിവസേനയും രംഗത്തുവന്നതോടെ സഭ പ്രക്ഷുബ്ധമായി.
ഇതേത്തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് നടന്ന മല്‍സരത്തില്‍ ശിവസേനയും കോണ്‍ഗ്രസും പത്രിക പിന്‍വലിച്ചതോടെ ബിജെപിയിലെ ഹരിബാവു ബാഗ്‌ഡെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാരിനെ സഭയില്‍ പിന്തുണക്കുമെന്ന് എന്‍സിപി നേരത്തെ വ്യക്തമാക്കിയിരുന്നു.