മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. സീറ്റ് സംബന്ധമായ തര്‍ക്കങ്ങളില്‍ തീരുമാനത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ശിവസേന-ബി.ജെ.പി സഖ്യത്തിനും കോണ്‍ഗ്രസ് എന്‍.സി.പി സഖ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ ചതുഷ്‌കോണ മല്‍സരത്തിനാണ് സംസ്ഥാനം ഇക്കുറി വേദിയാകുന്നത്.
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സാന്നിധ്യവും ഇക്കുറി നിര്‍ണായകമാവും. 30നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. അടുത്തമാസം ഒന്നുവരെ പത്രിക പിന്‍വലിക്കാം. 15ന് വോട്ടെടുപ്പും 19 വോട്ടെണ്ണലും നടക്കും. രാഷ്ട്രീയസഖ്യങ്ങളില്‍ വന്ന മാറ്റം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.