നാഗ്പൂര്‍: മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നവിസ് ഒരുക്കിയ ചായ സത്കാരം പ്രമുഖ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. നിയമസഭയുടെ ശൈത്യകാലസമ്മേളനത്തിന് മുന്നോടിയായാണ് ചായസത്കാരം ഒരുക്കിയത്.
മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയായ ഫഡ്‌നവിസും പ്രതിപക്ഷ കക്ഷികള്‍ക്കായി ഇത്തരം ഒരു സത്കാരം ഒരുക്കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്കായി വിളിച്ചു ചേര്‍ത്ത മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിലേക്കായി ചായസത്കാരത്തില്‍ പങ്കെടുക്കാതെ അദ്ദേഹം ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. ചായ സത്കാരത്തില്‍ പങ്കെടുക്കാനാവില്ലെന്ന വിവരം കത്തുമുഖേന മുഖ്യമന്ത്രി പ്രതിപക്ഷത്തെ അറിയിക്കുകയും ചെയ്തു, എന്നാല്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് , ഫഡ്‌നവിസ് മഹാരാഷ്ട്രയുടെ കീഴ് വഴക്കങ്ങള്‍ തെറ്റിക്കുന്നതായി ആരോപിച്ച് ചായസത്കാരം ബഹിഷ്‌കരിക്കുകയായിരുന്നു.