മഹീന്ദ്ര ഗിയര്‍ലെസ്സ് ശ്രേണിയിലേക്ക് ഗസ്‌റ്റോ എച്ച്.എക്‌സ് എത്തുന്നു

മഹീന്ദ്ര ഗിയറില്ലാ സ്‌കൂട്ടര്‍ ശ്രേണിയിലെ ഗസ്‌റ്റോ എച്ച്.എക്‌സ് എന്ന പുതിയ വേരിയന്റ് എത്തുന്നു. ഡി.എക്‌സ്, വി.എക്‌സ് എന്നീ വേരിയന്റുകള്‍ക്കിടയിലാണ് ഈ വിഭാഗം വരിക.

മറ്റു വേരിയന്റുകള്‍ പോലെ എച്ച്.എക്‌സിലും 109.6 സി.സി എം.ടെക് എന്‍ജിനാണുള്ളത്. സി.വിടി ട്രാന്‍സ്മിഷന്‍. മുഴുവനും അലുമിനിയം കൊണ്ടു നിര്‍മിച്ച എന്‍ജിന്‍. 8.1 പി.എസ്. ശക്തിയാര്‍ജിക്കാം.

എല്‍.ഇ.ഡി പൈലറ്റ് ലാമ്പുകള്‍, എയര്‍ സ്പ്രിംഗുള്ള ഫ്രണ്ട് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, 12 ഇഞ്ച് ട്യൂബ് ലെസ് ടയറുകള്‍ തുടങ്ങിയവയാണ് പ്രത്യേകതകള്‍.735എംഎം, 770 എം.എം ഉയരങ്ങളില്‍ സീറ്റ് ക്രമീകരിക്കാമെന്നത് ആകര്‍ഷക ഫീച്ചറാണ്.

46,800 രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. കറുപ്പ്, വെള്ള, മജന്ത, ചുവപ്പ് എന്നീ നാലു നിറങ്ങളില്‍ ലഭ്യമാവും.
എല്ലാ മഹീന്ദ്ര സ്‌കൂട്ടര്‍ ഡീലര്‍മാര്‍ വഴി ഇതു ലഭ്യമാവും.

Top