മഹീന്ദ്ര സ്‌കോര്‍പിയോയുടെ പുതിയ വേരിയന്റ് എസ് 4 പ്ലസ്

മഹീന്ദ്ര സ്‌കോര്‍പിയോയുടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം (എസ് യു വി) പുതിയ വേരിയന്റ് എസ് 4 പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, എ ബി എസ്, ഇ ബി ഡി, സീറ്റ്‌ബെല്‍റ്റ് റിമെയ്ന്‍ഡര്‍ വാണിങ്, പാനിക് ബ്രേക്ക് ഇന്‍ഡിക്കേഷന്‍ എന്നീ സുരക്ഷാ സംവിധാനങ്ങളെല്ലാം എസ് ഫോര്‍ പ്ലസ്സില്‍ സ്റ്റാന്‍ഡേഡാണ്.

ഫോളോ മി ഹോം ഹെഡ്‌ലാമ്പുകളും എസ് 4 പ്ലസ്സിന്റെ സവിശേഷതയാണ്. നിലവിലുള്ള എസ് 4 വേരിയന്റിന് മുകളിലാണ് എസ് 4 പ്ലസ്സിന്റെ സ്ഥാനം. മുന്‍പ് എസ് ഫോറില്‍ ഫോര്‍ വീല്‍ െ്രെഡവ് സവിശേഷതയും ലഭിച്ചിരുന്നു. എന്നാല്‍ ഇ സംവിധാനം ഇനി എസ് 4 പ്ലസ്സില്‍ മാത്രമെ ഉണ്ടാകൂ.

ടൂ വീല്‍ െ്രെഡവ് സംവിധാനം മാത്രമെ എസ് ഫോര്‍ ട്രിമ്മിലുണ്ടാകൂ. കറുത്ത സൈഡ് ക്ലാഡിങ്ങുകളും സ്റ്റില്‍ വീലുകളുമാണ് ഈ വേരിയന്റിന്റെ മറ്റ് സവിശേഷതകള്‍. 9.80 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. ഫോര്‍വീല്‍ ഡ്രൈവ് എസ് 4 പ്ലസ്സിന് 10.94 ലക്ഷം (എക്‌സ് ഷോറൂം) നല്‍കണം.

Top