മുംബൈ: വിപണി പിടിച്ചടക്കാന്‍ ബാബ രാംദേവിന്റെ ആട്ട ന്യൂഡില്‍സ് എത്തുന്നു. മാഗി ന്യൂഡില്‍സ് വീണ്ടും വിപണിയിലിറക്കാനിരിക്കെയാണ് ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ന്യൂഡില്‍സ് വിപണി പിടിക്കാന്‍ എത്തുന്നത്.
പതജ്ഞലി വെജ് ആട്ട ന്യൂഡില്‍സിന്റെ 70 ഗ്രാം പാക്കറ്റിന് 15 രൂപയായിരിക്കും വിലയെന്ന് മുംബൈയിലെ പ്രധാന വിതരണക്കാരായ പിറ്റി ഗ്രൂപ്പിന്റെ സിഇഒ ആദിത്യ പിറ്റി വ്യക്തമാക്കി. ന്യൂഡില്‍സ് പുറത്തിറക്കുന്നതിന് അനുമതി ലഭിച്ചതായും 15 ദിവസത്തിനകം ഉത്പന്നം വിപണിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൈദയില്ലാതെ ആട്ട ഉപയോഗിച്ച് കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷ്യോല്‍പന്നമായി ന്യൂഡില്‍സ് പുറത്തിറക്കുമെന്ന് ബാബ രാംദേവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
4000 കോടി രൂപയുടേതായിരുന്നു രാജ്യത്തെ ന്യൂഡല്സ് വിപണി. പിന്‍വലിക്കുംമുമ്പ് 70 ശതാമാനം വിപണി വിഹിതവും മാഗിയുടേതായിരുന്നു. വീണ്ടും പുറത്തിറക്കാനിരിക്കുന്ന 80 ഗ്രാം മാഗി ആട്ട ന്യൂഡില്‍സിന് 25 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.