കോട്ടയം: കെ.എം മാണിക്കു പിന്നില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുമെന്ന് പി.സി ജോര്‍ജ്. മാണിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം. ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും പി.സി ജോര്‍ജ് കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജോസ് കെ മാണി മന്ത്രിയാകേണ്ടെന്ന നിലപാട് പി.സി ജോര്‍ജ് ആവര്‍ത്തിച്ചു. ജോസ് കെ മാണിയെ മന്ത്രിയാക്കുന്നത് മാന്യതയല്ല. മാണി ഗ്രൂപ്പിലും ജോസഫ് ഗ്രൂപ്പിലും മന്ത്രിയാകാന്‍ യോഗ്യതയുള്ളവരുണ്ട്. ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ കെ.എം മാണി പറഞ്ഞാലും അനുസരിക്കില്ല. കേരളകോണ്‍ഗ്രസ് ആരുടെയും കുടുംബസ്വത്തല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.